തൊടുപുഴ-ലോക്ക്ഡൗൺ കാലം കയ്യേറ്റക്കാരുടെ ചാകരക്കാലം ആക്കാൻ ഒത്താശ ചെയ്ത സർക്കാർ ഉദ്യോഗസ്ഥൻമാരെ തുറുങ്കിലടയ്ക്കണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ.എസ് അശോകനും കൺവീനർ അഡ്വ. അലക്‌സ് കോഴിമലയും ആവശ്യപ്പെട്ടു. സർക്കാർ ഭൂമി സംരക്ഷിക്കാൻ ബാദ്ധ്യസ്ഥരായ ഉദ്ദ്യോഗർ തന്നെ ലോക്ഡൗൺ മറയാക്കി സ്വയം കയ്യേറ്റക്കാരായി മാറിയത് ആർക്കും ന്യായീകരിക്കാനാവില്ല. ഭരണ കക്ഷി എം എൽ എ ആയ എസ് രാജേന്ദ്രൻ സർക്കാർ ഭൂമി കയ്യേറി കെട്ടിടം നിർമ്മിച്ചത് ദേവികുളം സബ്ബ് കളക്ടർ സ്റ്റേ ചെയ്യേണ്ടി വന്നത് പൊതു പ്രവർത്തകർക്ക് ആകെ അപമാനമാണ്. സർക്കാർ ഭൂമി സംരക്ഷണം പൊതു സമൂഹം തപസ്യയായി സ്വീകരിക്കണമെന്നും യു ഡി എഫ് നേതാക്കൾ അഭ്യർത്ഥിച്ചു.