കുടയത്തൂർ: കൊവിഡ്‌ -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്വറന്റയിനിൽ കഴിയുന്നവർക്ക് ആയുർവേദ പ്രതിരോധ മരുന്നുകൾ നൽകുന്നതിനും ആയുർവേദ ആരോഗ്യ രക്ഷാ ഉപാധികൾ സ്വീകരിക്കുന്നതിനുമുള്ള ഭാരതീയ ചികിത്സാ വകുപ്പിന്റെ അമൃതം പദ്ധതിക്ക് കുടയത്തൂരിൽ തുടക്കം കുറിച്ചു. ക്വറന്റൈനിൽ കഴിയുന്ന ആളുകൾക്ക് അവരുടെ സമ്മതത്തോടുകൂടി 14 ദിവസം വരയോ അവരുടെ ക്വറന്റിൻ കാലാവധി കഴിയുന്നത് വരെയോ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള ഔഷധങ്ങൾ നൽകുന്നതാണ് അമൃതം പദ്ധതി. പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ,ആയുർവേദ ആശുപത്രി ജീവനക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ,എച്ച് എം സി അംഗം,പഞ്ചായത്ത് യൂത്ത് കോർഡിനെറ്റർ,ആശ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.