ചെറുതോണി: സംസ്ഥാനത്തൊട്ടാകെ നടത്തിവരുന്ന ശുചീകരണ പരിപാടിയുടെ ഭാഗമായി ബിഎംഎസ് ഇടുക്കി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി പൊലീസ് സ്റ്റേഷൻ പരിസരം ശുചീകരണം നടത്തി. ഇടുക്കി മേഖല സെക്രട്ടറി ഇ എൻ ബിനീഷ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റുമാരായ ഉദയകുമാർ മറ്റത്തിൽ, രെഞ്ചു രാംദാസ് തുടങ്ങിയവർ നേതൃത്വം നൽകി.