കട്ടപ്പന: വീടിനു തീപിടിച്ച് വയോധിക പൊള്ളലേറ്റു മരിച്ചു. വണ്ടൻമേട് ശിവൻകോളനിയിൽ ജഗൻ ഇല്ലത്തിൽ ശിവൻ നായ്ക്കരുടെ ഭാര്യ സരസ്വതി(100) യാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മെഴുകുതിരിയിൽ നിന്നാകാം തീ പടർന്നതെന്നാണ് കരുതുന്നത്. വീട്ടിൽ നിന്നു പുക ഉയരുന്നതുകണ്ട് നാട്ടുകാർ ഓടിയെത്തി തീ അണച്ചെങ്കിലും സരസ്വതിയെ രക്ഷിക്കാനായില്ല.