തൊടുപുഴ: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ സ്വദേശി സന്തോഷിന്റെ കാറാണ് കത്തിനശിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെ സംഭവം. മൂവാറ്റുപ്പുഴയിൽ നിന്ന് പാലായിലേക്ക് പോകവെ നെല്ലാപ്പാറയിൽ വെച്ച് വാഹനത്തിന് തീപിടിക്കുകയായിരുന്നു. ഉടൻതന്നെ സന്തോഷ് കാർ വശത്ത് ഒതുക്കി നിർത്തി പുറത്തിറങ്ങി. തീ ആളിപ്പടർന്നതോടെ പുറകെ വന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെയായി. തൊടുപുഴയിൽ നിന്ന് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. കാർ പൂർണമായും കത്തിനശിച്ചു. സ്റ്റേഷൻ ഓഫീസർ പി.വി.രാജൻ, സീനിയർ ഫയർ ഓഫീസർ ടി.വി.രാജൻ എന്നിവരുചടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.