തൊടുപുഴ: ഇന്നലെ സംസ്ഥാനത്താകെ അറുപത്തി ഒന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ജില്ലയിൽനിന്ന് ആരും ഇല്ല. ശനിയാഴ്ച്ച ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം നാല് പേർക്ക് രോഗബാധയുണ്ടായതിന്റെ ഞെട്ടലിൽ വരും ദിനങ്ങൾ കൂടുതൽ ആശങ്കയുണ്ടാക്കുന്ന താകുമെന്ന് കരുതിയിരുന്നു. ഇന്നലെ 201 പേർക്ക് ഹോ കോറന്റയിൽ നിർദേശിക്കപ്പെട്ടപ്പോൾ 245 പേരെ ഒഴിവാക്കി. മൂന്ന്പേരെ ആശുപത്രിയിൽ നിരീക്ഷണ.ത്തിളാക്കിയപ്പോൾ മൂന്ന്പേരെ ഒഴിവാക്കി.212 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇന്നലെ 116 പേരുടെ സാമ്പിളുകളാണ് പുതുതായി പരിശോധനയ്ക്ക് അയച്ചത്.