കണ്ണൂർ: സീനിയോറിറ്റി മറികടന്നും യു..ജി..സി മാനദണ്ഡം പാലിക്കാതെയും കേരളത്തിലെ ജൂനിയർ ലക്ചറർമാർക്ക് നൽകിയ പ്രമോഷനും പ്‌ളേസ്‌മെന്റും പുന:പരിശോധിക്കുന്നതിനും നിയമ വിരുദ്ധ നടപടി പിൻവലിക്കുന്നതിനും നിർദ്ദേശിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി.ഇതോടെ

ജൂണിയർ ലക്ചറർമാർ നിയമവിരുദ്ധമായി കൈപ്പറ്റിയ കോടിക്കണക്കിന് രൂപയാണ് സർക്കാരിലേക്ക് തിരികെ വരുന്നത്.

യൂണിവേഴ്സിറ്റികളുടെ നിയമന അംഗീകാരം ഇല്ലാതെ പ്രീഡിഗ്രിതലത്തിൽ സ്‌കൂളുകളിൽ ആയിരുന്ന ജൂണിയർ ലക്ചറർ തസ്തികയിലെ സേവനകാലം കൂടി പരിഗണിച്ച് ഇത്തരം അദ്ധ്യാപകർക്ക് പ്രമോഷനും പ്‌ളേസ്‌മെന്റും നൽകിയതാണ് നിയമവിരുദ്ധമായത്. അവർ അവകാശം ഉന്നയിച്ച കാലയളവിൽ കോളേജുകളിൽ മറ്റ് അദ്ധ്യാപകർ ജോലിയിൽ ഉണ്ടായിരുന്നതിനാൽ തന്നെ ഇവർക്ക് കോളേജുകളിൽ തസ്തികകൾ പോലും ഉണ്ടായിരുന്നില്ല.

നെറ്റ് യോഗ്യത അല്ലെങ്കിൽ പി.. എച്ച്..ഡി ബിരുദം നേടി എന്ന വിചിത്ര വാദം ഉന്നയിച്ചാണ് 2006 ന് ശേഷംഅസിസ്റ്റന്റ് പ്രൊഫസർ ആയി നിയമനം നേടിയ ഇവർ പ്രമോഷനും വൻ ശമ്പളവും കൈപ്പറ്റിയത്. ചില യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥരുടെയും മറ്റും ഒത്താശയോടെ ആണ് ഇത്തരം നിയമവിരുദ്ധ നടപടികൾ അരങ്ങേറിയതെന്നും ആരോപണമുയർന്നിരുന്നു..


പ്രിൻസിപ്പലാകാൻ കുറുക്കുവഴി

യുജിസി യുടെ ശമ്പളപരിഷ്‌കരണ ഉത്തരവ് അനുസരിച്ച് പ്രമോഷന് പരിഗണിക്കപ്പെടാൻ അർഹത ഇല്ലാതിരുന്ന സ്‌കൂൾ അദ്ധ്യാപന പരിചയ സേവന കാലം കൂടി ഇവരിൽ ചിലർ ഇതിനോടകം അസോസിയേറ്റ് പ്രൊഫസർമാരും പ്രിൻസിപ്പൽമാരും വരെ ആയിട്ടുണ്ട് .

ഈ നിയമ വിരുദ്ധ നടപടികളെ ചോദ്യം ചെയ്തുകൊണ്ട് അക്കാലത്തും അതിനു മുൻപും യു..ജി..സി നിബന്ധന പ്രകാരം അസിസ്റ്റന്റ് പ്രഫസർമാരും ല്ക്ചറർമാരും ആയിരുന്ന അദ്ധ്യാപകർ തങ്ങളുടെ സീനിയോറിറ്റിയും മാനദണ്ഡങ്ങളും മറികടന്ന് ആണ് ജൂണിയർ ലക്ചറർമാർ പ്രമോഷനുകൾ നേടിയിട്ടുള്ളത് എന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ പോകാൻ ഒരുങ്ങുകയെന്നതായിരുന്നു.