
കണ്ണൂർ: ഷാർജയിൽ താമസമാക്കിയ കണ്ണൂർ കേളകം സ്വദേശി കൊവിഡ് 19 ബാധിച്ച് മരിച്ചു. കേളകത്തെ തങ്കച്ചനാണ് മരിച്ചത്. ഇദ്ദേഹത്തിൻ്റെ ഭാര്യയും ആരോഗ്യ നില വഷളായതോടെ ആശുപത്രിയിലാണ്. ഇന്ന് ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. രോഗം വ്യാപകമായതോടെ 27 മലയാളികൾ ഇതുവരെ യു.എ.ഇയിൽ മരിച്ചിട്ടുണ്ട്. ഇതോടെ പ്രവാസികൾ കടുത്ത ആശങ്കയിലാണ്.