നീലേശ്വരം: ലോക്ക് ‌ഡൗണിനെ തുടർന്ന് നിർത്തിവച്ച ഇടത്തോട് റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തി നാളെ പുനരാരംഭിക്കും. കഴിഞ്ഞ ആറ് മാസമായി റോഡ് കയറ്റം കുറയ്ക്കുന്നതിന്റെയും വീതിയും കൂട്ടുന്നതിന്റെയും ഭാഗമായി കിളിച്ചിട്ടിരിക്കുകയായിരുന്നു. പാലാത്തടം മുതൽ ഇടിച്ചൂടി തട്ട് വരെയും ചോയ്യങ്കോട് മുതൽ കൂവാറ്റിവരെയുമാണ് പ്രവൃത്തി നടക്കുന്നത്. ഇതുവഴി വാഹനങ്ങൾ കടന്നു പോകുമ്പോൾ പൊടിപടലം നിറഞ്ഞ് യാത്ര അസഹനീയമായിരുന്നു.

മഴ വരും മുമ്പ് കിളച്ചിട്ട ഭാഗങ്ങളിൽ റോഡ് ടാർ ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊതുമരാമത്ത് അധികൃതർ. മഴ വന്നാൽ കുണ്ടും കുഴിയും നിറഞ്ഞ് യാത്ര അസഹനീയമാകും. ലോക്ക്ഡൗണില്ലായിരുന്നെങ്കിൽ ചാമക്കുഴി മുതൽ താലൂക്ക് ആശുപത്രി വരെ റോഡ് മെക്കാഡം ടാറിംഗ് പൂർത്തിയാവുമായിരുന്നു. കിഫ്ബിയുടെ സഹായത്തോടെയാണ്

പ്രവൃത്തി.