കാസർകോട്: മാദ്ധ്യമപ്രവർത്തകനുമായി സമ്പർക്കത്തിലേർപ്പെട്ട് നിരീക്ഷണത്തിൽ കഴിഞ്ഞുവന്ന ഉയർന്ന ഉദ്യോഗസ്ഥരടക്കമുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവ്. അതേസമയം കാസർകോട് ആർ.ഡി.ഒ അഹമ്മദ് കബീർ ഇന്നലെ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ഐ.ജി. വിജയ് സാഖറെ, ഐ.ജി. അശോക് യാദവ്, ഡിവൈ.എസ്.പി തുടങ്ങിയവരും ലിസ്റ്റിൽ ഉൾപ്പെടും. കഴിഞ്ഞദിവസം പരിശോധനക്കയച്ച മുഴുവൻ മാദ്ധ്യമപ്രവർത്തകരുടെയും പരിശോധനാ ഫലവും നെഗറ്റീവാണ്. കളക്ടറുടെ ഗൺമാൻ, ഡ്രൈവർ എന്നിവരുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കളക്ടർ ഡോ.സജിത്ത് ബാബുവിന്റെ പരിശോധനാഫലം കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു. കൊവിഡ് ബാധിച്ച മാദ്ധ്യമപ്രവർത്തകൻ ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്.