കണ്ണൂർ: കണ്ണൂർ സിറ്റിയിൽ യുവാവിനെ സുഹൃത്ത് കുത്തിപരിക്കേൽപ്പിച്ചു. സിറ്റി ഒറ്റമാവ് സ്വദേശി പി.പി. സക്കീറിനാണ് (42) കുത്തേറ്റത്. സുഹൃത്ത് മുഹ്സിൻ ഇന്നലെ രാവിലെ സക്കീറിനെ വീട്ടിൽ അതിക്രമിച്ച് കടന്ന് കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു.
പണമിടപാട് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പറയുന്നു. ഗുരുതരമായി പരിക്കേറ്റ സക്കീറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.