ആലക്കോട്: ലോക്ക് ഡൗൺ കാലയളവിൽ ആലക്കോട് റെയ്ഞ്ച് എക്‌സൈസ് ഓഫീസിനു കീഴിൽ രജിസ്റ്റർ ചെയ്തത് 14 കേസുകൾ. 1700 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും നിരവധി വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ആലക്കോട് റെയ്ഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ കെ.ജി മുരളിദാസ്, കെ. അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് ആലക്കോട്, നടുവിൽ, ഉദയഗിരി പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ റെയ്ഡ് നടത്തിയത്.