കാസർകോട്: ജില്ലയിൽ ഇന്നലെ ചികിത്സയിലുള്ള ഒരാൾകൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന ആളാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ ജില്ലയിൽ ഇനി അവശേഷിക്കുന്നത് ആറു കൊവിഡ് 19 ബാധിതർ മാത്രം.
ജില്ലയിൽ 1633 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 1604 പേർ വീടുകളിലും 29 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. 449 പേരുടെ സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി ആറു പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
ജില്ലയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 172 പേരാണ് രോഗവിമുക്തരായിരിക്കുന്നത് . നിരീക്ഷണത്തിലുള്ള 316 പേർ നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു. 96.6. ശതമാനമാണ് ജില്ലയിലെ കൊറോണ രോഗ ബാധിതരുടെ റിക്കവറി റേറ്റ്.
ജില്ലയിലെ കൊവിഡ് 19 ഹോട്ട്സ് പോട്ടുകൾ
കാസർകോട് മുൻസിപാലിറ്റി ചെങ്കള, ചെമ്മനാട് ,മുളിയാർ ,മൊഗ്രാൽ പുത്തൂർ, അജാനൂർ, ഉദുമ ഗ്രാമ പഞ്ചായത്തുകൾ എന്നിവയാണ് ജില്ലയിലെ ഹോട്ട്സ്‌പോട്ട് മേഖലകൾ. ഈപ്രദേശങ്ങളിൽ കർശന നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു.