ചെറുപുഴ: കൃഷിയിടത്തിൽ ഇറങ്ങി സ്ഥിരമായി കൃഷി നശിപ്പിച്ച മുള്ളൻപന്നിയെ പിടിച്ച കർഷകനെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. കമ്പല്ലൂരിലെ മേലെപേഴുംകാട്ടിൽ ശശിധരനെ (53) യാണ് അറസ്റ്റ് ചെയ്തത്. കപ്പ, ചേമ്പ് തുടങ്ങിയവയൊക്കെ നിരന്തരം നശിപ്പിച്ചതിനെ തുടർന്ന് കൃഷിയിടത്തിൽ വെച്ച കെണിയിലാണ് മുള്ളൻപന്നി കുടുങ്ങിയത്. കാട്ടുമൃഗങ്ങളെ കാട്ടിൽ തന്നെ സംരക്ഷിക്കണമെന്നും കൃഷി നശിപ്പിക്കുന്ന കാട്ടുമൃഗങ്ങൾക്കെതിരേ കർഷകർ പ്രതികരിക്കുമെന്നുമാണ് കർഷകർ പറയുന്നത്. കർഷകനെ അറസ്റ്റ് ചെയ്തതിൽ കർഷകർക്കിടയിൽ വൻ പ്രതിഷേധമുയർന്നു.