കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലയിലെ സി.പി.എം ഘടകങ്ങൾ 2,51,59,373 രൂപ സമാഹരിച്ച് നൽകി. വിവിധ ഘടകങ്ങളിൽ അംഗങ്ങളായ പാർട്ടി മെമ്പർമാരും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും മറ്റും നൽകിയ തുകയാണിത്. ജില്ലാകമ്മിറ്റിയംഗങ്ങൾ നേരത്തെ 11,77,050 രൂപ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. സഹകരണ മേഖലയിലുള്ള സ്ഥാപനങ്ങളും ജീവനക്കാരും നൽകിയ തുക ഇതിന് പുറമെയാണ്.