കാസർകോട്: ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ വ്യാപകമായി നാശം. വൈദ്യുതി ലൈനുകൾ പൊട്ടിവീണത് കാരണം ജില്ല ഇരുട്ടിലായി. മടിക്കൈ പൂത്തക്കാലിൽ കെട്ടിടത്തിന്റെ മേൽക്കൂരകൾ കാറ്റിൽ പറന്നു. വൈദ്യുതി തൂണുകൾ മറിഞ്ഞു വീണു.
മൈലാട്ടി കാഞ്ഞങ്ങാട് 110 കെ.വി ലൈൻ തകരാറിലായതിനാൽ കാഞ്ഞങ്ങാട്, ചെറുവത്തൂർ എന്നീ 110 കെ.വി സബ് സ്റ്റേഷൻ പരിധിയിലും അവിടെ നിന്നു ഫീഡ് ചെയ്യുന്ന 33 കെ.വി സബ്‌സ്റ്റേഷനുകളായ കാഞ്ഞങ്ങാട് ടൗൺ, ബേളൂർ, നീലേശ്വരം, തൃക്കരിപ്പൂർ, വെസ്റ്റ് എളേരി സ്റ്റേഷനുകളുടെ പരിധിയിലും ഇന്നലെ വൈകുന്നേരം ആറു മണി മുതൽ വൈദ്യുതി മുടങ്ങി. എൽ.എം.എസ് ടീം വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമം നടത്തിയെങ്കിലും രാത്രി വൈകിയും വൈദ്യുതി പുനഃസ്ഥാപിക്കാനായില്ല.