കണ്ണൂർ: സി.പി.എം നിയന്ത്രണത്തിലുള്ള ജില്ലയിലെ സഹകരണ സ്ഥാപനങ്ങളും, ഭരണസമിതി അംഗങ്ങളും, ജീവനക്കാരും ചേർന്ന് 17,41,21,172 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. ഭരണസമിതി അംഗങ്ങൾ അവരുടെ ഓണറേറിയവും സിറ്റിംഗ് ഫീസ് അലവൻസുമാണ് നൽകിയത്. ജീവനക്കാർ ഒരു മാസത്തെ ശമ്പളമാണ് ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്.