കണ്ണൂർ: ചെമ്പിലോട് പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നിയമലംഘനം നടത്തി കൊവിഡ് വൈറസ് വ്യാപനത്തിന് സാദ്ധ്യത സൃഷ്ടിച്ചുകൊണ്ട് അന്യസംസ്ഥാന തൊഴിലാളികളെ കൂട്ടിനിർത്തി യോഗം നടത്തിയ നടപടി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ജനങ്ങളുടെ ജീവൻ പന്താടുന്നതിന് തുല്യമാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി. ബിഹാർ സ്വദേശികളെ നാട്ടിലേക്ക് അയക്കുന്ന കാര്യത്തിൽ കേരള സർക്കാറിന് കാര്യമായ റോളൊന്നും ഇല്ലെന്നിരിക്കെ സങ്കുചിതമായ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച സി.പി.എം നേതാവ് കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് ഉത്തരവാദിത്വവും കടമയും മറന്ന് പ്രവത്തിച്ചതിനാൽ വഹിക്കുന്ന സ്ഥാനത്ത് തുടരാൻ യോഗ്യയല്ലാതായിരിക്കുന്നു. നിയമലംഘനം നടത്തി പ്രവർത്തിച്ചതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും, എസ്.പിക്കും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പരാതി നല്കി.