കാസർകോട്: ജില്ലയിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് മൂന്ന് പേർ മാത്രം. ചെങ്കളയിലെ രണ്ട് പേരും
ചെമ്മനാട് പഞ്ചായത്തിലെ ഒരാളുമാണ് രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 24 വയസുള്ള അജാനൂർ സ്വദേശിയും ഇന്നലെ രോഗമുക്തനായി.

അതേസമയം കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവർത്തകന്റെ രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായി. മാധ്യമപ്രവർത്തകൻ ഇന്ന് ആശുപത്രി വിടും.