കണ്ണൂർ: ജില്ലയിൽ കൊവിഡ് 19 ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന 19 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിൽ കൊവിഡ് മുക്തരായി ആശുപത്രി വിട്ടവരുടെ എണ്ണം 100 ആയി. ബാക്കി 17 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ജില്ലയിൽ നിലവിൽ 38 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും മൂന്നു പേർ കണ്ണൂർ ജില്ലാ ആശുപത്രിയിലും ഒരാൾ തലശ്ശേരി ജനറൽ ആശുപത്രിയിലും 30 പേർ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തിലും 2478 പേർ വീടുകളിലുമായി 2550 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെയായി ജില്ലയിൽ നിന്നും 3969 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 3635 എണ്ണത്തിന്റെ ഫലം ലഭ്യമായി. 334 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.