aneesh-108

കാസർകോട്: പ്രസവ വേദനയോടെ ആശുപത്രിയിലേക്ക് പോയ യുവതി 108 ആംബുലൻസിൽ പ്രസവിച്ചു. ഹൊസങ്കടി സ്വദേശിനി കൃപ (34) ആണ് ഇന്ന് രാവിലെ 6 മണിയോടെ ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവ വേദന തുടങ്ങിയതോടെ രാവിലെ 5.30നാണ് ബന്ധുക്കൾ ടോൾഫ്രീ നമ്പറിൽ വിളിച്ച് സേവനം തേടിയത്. നീലേശ്വരം സ്വദേശികളായ ഡ്രൈവർ അശ്വാന്റെയും ഇ.എം.ടി അനീഷ് കെ. കൃഷ്ണന്റെയും നേതൃത്വത്തിൽ ആംബുലൻസ് എത്തിച്ച് ഇവരെ കയറ്റി പുറപ്പെടാൻ തുടങ്ങിയതോടെ പ്രസവിക്കുകയായിരുന്നു. ഇതേ തുടർന്ന് കാസർകോടെ നായനാർ ആശുപത്രിയിലേക്ക് അമ്മയെയും കുഞ്ഞിനെയും കൊണ്ടുപോയി. അനീഷാണ് കുട്ടിയുടെ പ്രസവം എടുത്തത്. അമ്മയും കുട്ടിയും പൂർണ്ണ ആരോഗ്യവാന്മാരാണ്.