കാസർകോട്: കൊവിഡ്19 ന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ 144 സി.ആർ.പി.സി പ്രകാരം നിരോധനാജ്ഞ നിലവിലുണ്ടെന്നും ജില്ലയിലെ ഹോട്ട് സ്‌പോർട്ട് മേഖലകളിൽ നിയന്ത്രണം കർശനമാക്കുമെന്നും കാസർകോട് ജില്ലാ പൊലീസ് മേധാവി പി.എസ് .സാബു അറിയിച്ചു. നിലവിലുള്ള നിയന്ത്രണങ്ങൾ മറികടന്നുകൊണ്ട് ധാരാളം ആൾക്കാർ പുറത്തിറങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മേയ് അഞ്ച് മുതൽ നിയന്ത്രണങ്ങൾ ലംഘിച്ച് ജനങ്ങൾ പുറത്തിറങ്ങുകയാണെങ്കിൽ അത്തരക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും അവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് ചീഫ് മുന്നറിയിപ്പ് നൽകി.