photo
മാലിന്യം

പഴയങ്ങാടി: എരിപുരം ദേവസ്വം ഭൂമിയിൽ മാലിന്യ നിക്ഷേപം വ്യാപകമാകുന്നു. മഴക്കാലമെത്തുന്നതോടെ പ്രദേശം പകർച്ചവ്യാധിയുടെ പിടിയിലമരാനുള്ള സാദ്ധ്യതയേറിയിട്ടുണ്ട്. പ്ലാസ്റ്റിക്ക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതാണ് പ്രദേശം മാലിന്യക്കൂമ്പാരമായതിന് പിന്നിൽ.

നാട് ഒരു മഹാമാരിയുടെ മുൻപിൽ നിൽകുമ്പോൾ പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

നേരത്തെ എരിപുരം പൊലീസ് പിക്കറ്റ് പോസ്റ്റിൽ നിന്നും ഒഴിവാക്കിയ പ്ലാസ്റ്റിക്ക് കുപ്പികളും, പേപ്പർ ഗ്ലാസ്, എന്നിവ ഇവിടെ നിക്ഷേപിച്ചുവെന്ന് ആക്ഷേപമുയർന്നിരുന്നു. മറ്റ് പ്രദേശങ്ങളിൽ നിന്ന് മാലിന്യങ്ങൾ വാഹനങ്ങളിൽ എത്തിച്ച് ഇവിടെ തള്ളുന്നതായും പരാതിയുണ്ട്. അടിയന്തരമായി മാലിന്യങ്ങൾ നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.

എരിപുരം ദേവസ്വം ഭൂമിയിൽ മാലിന്യം തള്ളിയ നിലയിൽ