കണ്ണൂർ: മലയാളിവിരുദ്ധമായ നടപടിയാണ് പ്രവാസികളുടെ വിഷയത്തിലും കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് സിപിഐ കണ്ണൂർ ജില്ല എക്സിക്യൂട്ടീവ് കുറ്റപ്പെടുത്തി. ലക്ഷക്കണക്കിന് പേർ നാട്ടിലേക്ക് തിരിച്ചെത്തുന്നതിനായി അപേക്ഷ നൽകിയിട്ടും അതിൽ അഞ്ച് ശതമാനം പേരെ പോലും പരിഗണിക്കുന്നില്ലെന്നതാണ് വാർത്തകൾ വ്യക്തമാക്കുന്നത്.

70000ഓളം പ്രവാസികൾ നാട്ടിലെത്തുന്നതിനായി തെരഞ്ഞെടുത്ത സ്ഥലമാണ് കണ്ണൂർ വിമാനത്താവളത്തെ മാത്രം ഒഴിവാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നത്. തുടക്കം മുതൽ കണ്ണൂർ വിമാനത്താവളത്തോട് കാണിക്കുന്ന അവഗണനയുടെ തുടർച്ചയാണ് ഈ നടപടിയും.പ്രതികാര രാഷ്ട്രീയം തുടരുന്ന നടപടി കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.