
കാസർകോട്: പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ചു ബൈക്കിൽ രക്ഷപ്പെട്ട യുവാവിനെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു. എരിയാലിലെ മുഹമ്മദ് അജ്മലിനെ (21) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉളിയത്തടുക്ക എസ്.പി നഗറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ കെ.വി സനൂപിനെ ഇടിച്ചു തെറിപ്പിച്ച് ബൈക്ക് ഓടിച്ചു പോയ അജ്മലിനെ കൂടെയുണ്ടായിരുന്ന പൊലീസുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. യുവാവിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് വിദ്യാനഗർ പൊലീസ് കേസെടുത്തു.