kalpad
അജ്ഞാത ജീവിയുടേതെന്ന് സംശയിക്കുന്ന കാൽപാട്

വടകര: പേരാമ്പ്ര കണ്ണിപ്പൊയിൽ ഭാഗത്ത് അജ്ഞാത ജീവി ഇറങ്ങി എന്ന് സംശയം. തിരിച്ചറിയാൻ പറ്റാത്ത കാൽപാടുകൾ കണ്ടതാണ് നാട്ടുകാരിൽ സംശയവും ആശങ്കയും ഉളവാക്കിയത്. ഏഴ് ഇഞ്ച് വീതിയും എട്ട് ഇഞ്ച് നീളവും ഉള്ള കാൽപ്പാടുകളാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. കണ്ണിപെയിൽ നല്ലാശ്ശേരി പറമ്പ്, പൊയിൽ കുന്നുമ്മൽ വിജയന്റെ വീട്ടു മുറ്റം, കിഴക്കേ പറമ്പിൽ, കണ്ണിപൊയിൽ പൈതോത്ത് റോഡിൽ അങ്കണവാടിക്ക് സമീപം എന്നിവിടങ്ങളിൽ ആണ് കാൽ പാടുകൾ കണ്ടത്. നാട്ടുകാർ ഫോറസ്റ്റ്, പൊലീസ് അധികാരികളെ വിവരം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി അജ്ഞാത ജീവിയുടെ കരച്ചിൽ കേട്ടതായും നാട്ടുകാർ പറഞ്ഞു.