നീലേശ്വരം: പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു. നീലേശ്വരം
പട്ടേന ജനശക്തിക്ക് സമീപത്തെ ദാമോദരന്റെ മകൾ രാഗിത (26) ആണ് മരിച്ചത്. പരിയാരം കണ്ണൂർഗവ. മെഡിക്കൽകോളേജ് ആശുപത്രിയിൽ ഇന്നലെ രാത്രിയാണ് സംഭവം. പ്രസവത്തിനിടെ ആരോഗ്യ സ്ഥിതിമോശമാവുകയും അമ്മയും നവജാത ശിശുവും മരിക്കുകയായിരുന്നു എന്നും ആശുപത്രി വൃത്തങ്ങൾ പറയുന്നു. നീലേശ്വരം മുൻസിപ്പൽ ഓഫീസിനു സമീപത്തെ കൈരളി കൺസ്ട്രക്ഷനിലെ ജീവനക്കാരിയാണ് മരിച്ച രാഗിത. മൃതദേഹം പരിയാരം മെഡിക്കൽകോളേജ് ആശുപത്രിയിൽ.