കണ്ണൂർ: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ ഫേസ്ബുക്കിലൂടെ വ്യക്തിഹത്യ നടത്തുകയും മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്ത ബി.ജെ.പി വനിതാ നേതാവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീംചേലേരി കണ്ണൂർ ഡിവൈ.എസ്.പിക്ക് പരാതി നൽകി.