പഴയങ്ങാടി: മാടായി പഞ്ചായത്തിൽ ജപ്പാൻ കുടിവെള്ളം എത്താത്ത മേഖലകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ യാതൊരു നടപടിയും എടുക്കാതെ പഞ്ചായത്ത് അധികൃതർ. കൊവിഡ് 19 കാരണം ഹോട്ട് സ്പോട്ട് ആയ പഞ്ചായത്തിൽ കുടിവെള്ളം കൂടി കിട്ടാതായതോടെ ജനം കടുത്ത പ്രതിഷേധത്തിലാണ്.
കുടിവെള്ളക്ഷാമം നേരിടുന്ന മേഖലകളിൽ ടാങ്കറുകളിൽ വെള്ളം എത്തിച്ചുനൽകാൻ ഇതുവരെ പഞ്ചായത്ത് തയ്യാറായിട്ടില്ല. വെങ്ങര, മുട്ടം, പുതിയങ്ങാടി, ബീച്ച് റോഡ് വെള്ളച്ചാൽ, പഴയങ്ങാടി കാലിക്കൽ, മൂലക്കീൽ, മാടായി മേഖലകളെല്ലാം കൊടുംവരൾച്ചയുടെ പിടിയിലാണ്.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അടിയന്തര പ്രാധാന്യത്തോടെ കുടിവെള്ളം എത്തിക്കാൻ പ്രത്യേക അനുമതി പഞ്ചായത്തിന് നൽകിയിട്ടുണ്ട്. എന്നാൽ കാര്യക്ഷമമായി ഇടപ്പെടാൻ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് തയ്യാറാകാകുന്നില്ല.
സി.പി.എം മാടായി ലോക്കൽ കമ്മിറ്റി