കാസർകോട് : മഞ്ചേശ്വരം ഉദ്യാവരത്തെ നവീൻചന്ദ്രയുടെ വീട്ടിൽ വൻ കവർച്ച . മാല,വള, നക് ലേസ് തുടങ്ങി 35 പവന്റെ സ്വർണാഭരണങ്ങളാണ് കവർന്നത്. നവീൻ ചന്ദ്ര വിദേശത്താണ് . ഇയാളുടെ ഭാര്യ മമതയും രണ്ടു മക്കളും

കുറച്ചു ദിവസങ്ങളായി സമീപത്തായുള്ള കുടുംബവീട്ടിലായിരുന്നു . ഇന്നലെ രാവിലെയോടെ വീട്ടിലെത്തിയപ്പോഴാണ് വാതിൽ കുത്തി തുറന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കാസർകോട് ഡിവൈ .എസ്.പി പി.ബാലകൃഷ്ണൻ, മഞ്ചേശ്വരം എസ് ഐ അനൂപ് കുമാർ തുടങ്ങിയവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. ലോക്ക് ഡൗൺ കാലത്തുണ്ടായ വലിയ മോഷണം ആളുകളെ പരിഭ്രാന്തരാക്കി.