photo
അപകടമരണം

പഴയങ്ങാടി: പഴയങ്ങാടി പുഴയിൽ തോണി മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. ചെറുകുന്ന് താവത്തെ എസ് .വിജയൻ (ബാബു 52)ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 7.30 ഓടെ പഴയങ്ങാടി പുഴയിൽ മത്സ്യബന്ധനം നടത്തുന്നതിനിടയിൽ ശക്തമായ കാറ്റിൽ തോണി മറിയുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന പി.വി. രഘുനാഥന് പരിക്കേറ്റു. അപകടത്തിൽ തോണിയും, വലയും ഒഴുകി പോയി. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യ അംബിക( താവം ) മക്കൾ: ആശ, അഭിലാഷ്. മരുമകൻ ബിജു. സഹോദരങ്ങൾ:രവി, രാജേന്ദ്രൻ ,രമണൻ ( താവം ),സരസമ്മ, ഉഷ