ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലത്തിലെ രണ്ട് പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിന് ഒൻപത് കോടി രൂപയുടെ ഭരണാനുമതിയും പ്രത്യേകാനുമതിയും ലഭിച്ചതായി അഡ്വ. സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചു. ചാവശ്ശേരി നടുവനാട് തലച്ചങ്ങാട് കുണ്ടുതോട് തില്ലങ്കേരി റോഡിന്റെ ചാവശ്ശേരി മുതൽ അഞ്ച് കിലോമീറ്റർ ഭാഗത്തെ നവീകരണത്തിന് ഏഴ് കോടി രൂപയും, കേളകം അടയ്ക്കാത്തോട് റോഡിന്റെ കേളകം മുതൽ രണ്ട് കിലോമീറ്റർ ഭാഗത്തെ നവീകരണത്തിന് രണ്ട് കോടി രൂപയുമാണ് അനുവദിച്ചത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കുവാൻ സാധിക്കുമെന്ന് അഡ്വ.സണ്ണി ജോസഫ് അറിയിച്ചു.