കണ്ണൂർ: ജില്ലയിൽ എക്സൈസ് നടത്തിയ വിവിധ റെയ്ഡുകളിലായി 15 ലിറ്റർ ചാരായവും 130 ലിറ്റർ വാഷും ഒരു പ്രതിയെയും പിടികൂടി. രണ്ടു പേർ ഓടി രക്ഷപ്പെട്ടതിൽ കേസും രജിസ്റ്റർ ചെയ്തു. പേരാവൂരിൽ നിന്നും ആറ് ലിറ്റർ ചാരായവുമായി തലശേരി വേതാളം സ്വദേശി വിജിൽ (28) നെയാണ് അറസ്റ്റ് ചെയ്തത്. പയ്യന്നൂരിൽ നിന്നും നാല് ലിറ്റർ ചാരായം പിടികൂടിയ സംഭവത്തിലെ പ്രതി സജീവൻ (52), പാപ്പിനിശേരിയിൽ നിന്നും അഞ്ച് ലിറ്റർ ചാരായം പിടിച്ച സംഭവത്തിൽ വിഷ്ണു (31) ഓടി രക്ഷപ്പെട്ടു. സ്ക്വാഡിന്റെ പരിശോധനയിൽ 40 ലിറ്റർ വാഷ്, ശ്രീകണ്ഠാപുരം റേഞ്ചിൽ 50 ലിറ്റർ, പിണറായിയിൽ 40 ലിറ്റർ വാഷും പ്രതികളില്ലാത്ത നിലയിൽ കണ്ടെത്തി.