pic

കണ്ണൂർ: ജില്ലയ്ക്ക് വീണ്ടും ഒര് ആശ്വാസ ദിനംകൂടി. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് 4 പേർ ഇന്ന് ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇവർ. കുന്നോത്തുപറമ്പ്, മൊകേരി, ചിറ്റാരിപ്പറമ്പ്, ചെറുവാഞ്ചേരി സ്വദേശികളാണ് വീടുകളിലേക്ക് മടങ്ങിയത്. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച 118 പേരിൽ 103 പേരുടെ രോഗം ഭേദമായി. ബാക്കി 15 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ജില്ലയിൽ നിലവിൽ 34 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും ഒരാൾ തലശ്ശേരി ജനറൽ ആശുപത്രിയിലും 18 പേർ അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് 19 ചികിത്സാ കേന്ദ്രത്തിലും 43 പേർ വീടുകളിലുമായി ആകെ 96 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

കണ്ണൂർ ജില്ലാ ആശുപത്രിയിലെ രോഗികൾ എല്ലാവരും ഡിസ്ചാർജ് ആയി. ഇതുവരെ 4,174 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 4054 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 3,808 എണ്ണം നെഗറ്റീവാണ്. 120 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടർ പരിശോധനയിൽ പോസിറ്റീവ് ആയത് 127 എണ്ണമാണ്.