കൂത്തുപറമ്പ്: മാർക്കറ്റ് പരിസരത്തു നിന്നും കുനിയിൽപ്പാലം ഭാഗത്തേക്ക് പോകുന്ന റോഡിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചു. ഗവ: ഹയർ സെക്കൻഡറി സ്കൂൾ, നരവൂർ ഭാഗങ്ങളിലേക്ക് കൂത്തുപറമ്പ് ടൗണിൽ നിന്നും എളുപ്പത്തിൽ എത്താവുന്ന തരത്തിലാണ് പുതിയ റോഡ് നിർമ്മിക്കുന്നത്. 200 മീറ്ററോളം നീളത്തിലും അഞ്ച് മീറ്റർ വീതിയിലുമാണ് പുതിയ റോഡിന്റെ നിർമ്മാണം.
നേരത്തെ നാല് അടി വീതിയിലുള്ള നടപ്പാതയിലൂടെ കഷ്ടിച്ച് ഓട്ടോറിക്ഷകൾക്ക് മാത്രമാണ് കടന്നുപോയിരുന്നത്. ഇത് അടിയറപ്പാറ ഭാഗത്തു നിന്നും കൂത്തുപറമ്പ് ടൗണിലെത്തുന്നവർക്ക് കടുത്ത പ്രയാസങ്ങളാണ് സൃഷ്ടിച്ചിരുന്നത്. റോഡ് നിർമാണം പൂർത്തിയാകുന്നതോടെ ഗവ: ഹയർ സെക്കൻഡറി സ്ക്കൂൾ, അടിയറപ്പാറ ഭാഗത്തുള്ള വാഹനങ്ങൾക്ക് എളുപ്പത്തിൽ ടൗണിൽ എത്താൻ സാധിക്കുമെന്ന് കൂത്തുപറമ്പ് നഗരസഭാ ചെയർമാൻ എം സുകുമാരൻ പറഞ്ഞു.
മാർക്കറ്റ് ഭാഗത്തു നിന്നുള്ള പ്രധാന ഡ്രൈനേജ് ബലപ്പെടുത്തിയാണ് പുതിയറോഡ് നിർമ്മിക്കുന്നത്.
അതോടൊപ്പം മാർക്കറ്റ് പ്രവേശന കവാടത്തിലെ മൂന്ന്കടകൾ ഭാഗികമായി പൊളിച്ച് മാറ്റുകയും ചെയ്തിട്ടുണ്ട്. 20 ലക്ഷം രൂപ ചെലവിൽ പിണറായി പികോസ് ആണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. നേരത്തെ ആരംഭിച്ച പ്രവൃത്തി ലോക്ക് ഡൗണിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.