ഇരിട്ടി : ഹോട്ട് സ്‌പോട്ടിൽ നിന്നും കണ്ടെൻമെന്റ് സോണിൽ നിന്നും ഇരിട്ടി നഗരസഭ ഒഴിവായ സാഹചര്യത്തിൽ നഗരസഭയിലെ കടകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി തുറന്ന് പ്രവർത്തിക്കാൻ നഗരസഭാതല സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. കടകളും തുറക്കുന്ന ദിവസങ്ങളും ചുവടെ .
റബ്ബർ , മലഞ്ചരക്ക് വ്യാപാരം ചൊവ്വ, വ്യാഴം. സിമന്റ് , സ്റ്റീൽ, പെയിന്റ്, ഹാർഡ്‌വെയർ , ടൈൽസ് ആന്റ് മാർബിൾ ബുധൻ, ശനി. മൊബൈൽ ഷോപ്പ് , കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ സർവീസ് സെന്ററുകൾ , മൊബൈൽ റീചാർജ്ജ് സെന്ററുകൾ തിങ്കൾ. ഇലട്രിക്കൽസ് ആന്റ് ഇലട്രോണിക്സ് , പ്ലംബിംഗ് മെറ്റിരിയൽസ് , കണ്ണട വിൽപ്പന സ്റ്റാളുകൾ തിങ്കൾ, വെള്ളി. കാർഷിക നഴ്സറികൾ തിങ്കൾ മുതൽ ശനി വരെ . ബുക്ക് സ്റ്റാളുകൾ തിങ്കൾ, ശനി . ഫാൻസി ആന്റ് ഫൂട്ട് വെയർ ബുധൻ. വർക്ക് ഷോപ്പ്, സ്‌പെയർപാർട്സ് വ്യാഴം , വെള്ളി .
വ്യാപാര സ്ഥാപനങ്ങൾ തുറക്കുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകളും ജില്ലാ ഭരണകൂടവും നിഷ്‌കർഷിച്ചിട്ടുള്ള എല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും പാലിക്കണം.മേൽപ്പറഞ്ഞ കടകളും സ്ഥാപനങ്ങളുടെയും പ്രവർത്തി സമയം രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ആയിരിക്കും. കൊവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും നിർബന്ധമായും പാലിക്കണം. സാമൂഹിക അകലം പാലിച്ചുകൊണ്ട് പ്രാദേശിക തൊഴിലാളികളെ മാത്രം ഉൾപ്പെടുത്തി നിർമ്മാണം അനുവദിക്കും.