കാസർകോട് : കാസർകോട് ഉളിയത്തടുക്കയിൽ എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 47.5 ലിറ്റർ കർണാടക വിദേശമദ്യം പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം മൂന്നര മണിക്കാണ് കാസർകോട് എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ഇ .കെ. സിജോയിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 90 മില്ലി ലിറ്റർ വരുന്ന 528 പാക്കറ്റ് കർണ്ണാടക മദ്യമാണ് പിടികൂടിയത്. ഉളിയത്തടുക്ക ഐ .എ .ഡിക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചുവച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്. കേരളത്തിൽ വിൽപ്പനക്ക് അനുമതിയില്ലാത്ത കർണാടക മദ്യമാണിത്. ഉടമസ്ഥനെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് എക്‌സൈസ് പറഞ്ഞു