കണ്ണൂർ : വിദേശത്ത് നിന്ന് തിരികെ നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുന്നവരും നിലവിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവരും കണ്ണൂ വെട്ടിച്ച് പുറത്തിറങ്ങിയാൽ ഇനി മുതൽ പൊലീസ് ചുവപ്പ് കാർഡ് കാണിച്ച് പൊക്കും.ഇതിനായി ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര നിർദ്ദേശം നൽകി. ഇതിനായി പ്രത്യേകമായ ചുവപ്പ് നോട്ടീസ് എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്ക് അയച്ചു കൊടുത്തു.

ജനമൈത്രി പൊലീസിന്റെ കീഴിലെ സന്നദ്ധ പ്രവർത്തകരെയും കോർപ്പറേഷൻ,മുനിസിപ്പാലിറ്റി ,പഞ്ചായത്ത് വാർഡ് തല സന്നദ്ധ പ്രവർത്തകർ സാമൂഹ്യ പ്രവർത്തകർ സന്നദ്ധ സേവനപ്രവർത്തകർ എന്നിവരുടെ സഹായം ഇതിനായി തേടും. അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ നിന്നോ വിദേശത്ത് നിന്ന് വന്നവരിൽ നിന്നോ കൊവിഡ് 19 ന്റെ സാമൂഹ്യ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് ഈ ഒരു രീതിയുമായി മുന്നോട്ട് പോകുന്നത്.