mnister
കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ ആരോഗ്യപ്രവർത്തകരെ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ആദരിക്കുന്നു

കാസർകോട്: കൊവിഡ് വ്യാപന ഘട്ടത്തിൽ തളരാതെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങിയ ആരോഗ്യ പ്രവർത്തകരെ സംസ്ഥാന സർക്കാർ ആദരിച്ചു. കാസർകോട് മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ എത്തിയാണ് സർക്കാരിന്റെ അഭിനന്ദനം അറിയിച്ചത്.

എം. രാജഗോപാലൻ എം.എൽ.എ, ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബു, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.ടി. മനോജ്, എൻ.എച്ച്.എം ജില്ലാ പ്രൊജക്ട് മാനേജർ ഡോ. രാമൻ സ്വാതി വാമൻ, ആലപ്പുഴ മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എ. അബ്ദുൽ സലാം സംബന്ധിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം നാലു ദിവസം കൊണ്ടാണ് മെഡിക്കൽ കോളേജിനെ അതിനൂതന കൊവിഡ് ചികിത്സാ കേന്ദ്രമായി യുദ്ധകാലാടിസ്ഥാനത്തിൽ പരിവർത്തിപ്പിച്ചത്. നിലവിൽ ഒരു കൊവിഡ് രോഗി മാത്രമാണ് ഇവിടെ ചികിത്സയിലുള്ളത്.

''ആരോഗ്യ പ്രവർത്തകരുടെ സേവനം കേവലം വാക്കുകളിൽ ഒതുക്കാനാവില്ല. ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതയും അവസരത്തിനൊത്ത് പ്രവർത്തിക്കുന്ന പൊലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും കൊവിഡ് നിർവ്യാപനം എളുപ്പമാക്കി.

ഇ. ചന്ദ്രശേഖരൻ, റവന്യൂ വകുപ്പ് മന്ത്രി