കാഞ്ഞങ്ങാട്: പുനരാരംഭിച്ച നിർദ്ദിഷ്ട കോട്ടച്ചേരി റെയിൽവേ മേൽപ്പാല നിർമ്മാണം രാജ്മോഹൻ ഉണ്ണിത്താൻ എം.പി സന്ദർശിച്ചു. നിർമ്മാണത്തിന് തടസമായി നിൽക്കുന്ന ഇലക്ട്രിക് ലൈൻ ഉടനെ നീക്കം ചെയ്യാൻ അദ്ദേഹം റെയിൽവേ കൺസ്ട്രക്ഷൻ വിംഗ് ഇലക്ടിക്കൽ ഡിവിഷണൽ എൻജിനിയറുമായ നൗഷാദുമായും മേൽപ്പാലത്തിന്റെ നിർമ്മാണത്തിന്റെ ചുമതലയുള്ള ആർ.ബി.ഡി.സി ജനറൽ മാനേജർ സലാമുമായും ഫോണിൽ സംസാരിച്ചു.

റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ അനുവാദം വാങ്ങി ഇലക്ട്രിക് ലൈൻ ഉടനടി നീക്കം ചെയ്ത് മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിക്കണമെന്ന് എം.പി. ആവശ്യപ്പെട്ടു. ആക് ഷൻ കമ്മിറ്റി ജനറൽ കൺവീനർ എ. ഹമീദ് ഹാജി, ജോയിന്റ് കൺവീനർ സൂറൂർ മൊയ്തു ഹാജി, പുത്തൂർ മുഹമ്മദ് കുഞ്ഞി ഹാജി, മേൽപ്പാലത്തിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്ന ജിയോ ഫൗണ്ടേഷന്റെ എൻജിനിയർമാർ തുടങ്ങിയവർ സംബന്ധിച്ചു.

നിർമ്മാണത്തിലിരിക്കുന്ന കോട്ടച്ചേരി റെയിൽവേ മേൽപ്പാലത്തിന്റെ സ്ഥലം രാജ്മോഹൻ ഉണ്ണിത്താൻ എം.പി. സന്ദർശിച്ചപ്പോൾ