പെരിയ: പൂരാഘോഷം ഒഴിവാക്കിയപ്പോൾ ബാക്കി വന്ന തുക കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി നാർക്കൊളം ഭഗവതി ക്ഷേത്രം. ക്ഷേത്ര മുഖ്യസ്ഥാനികൻ പത്മനാഭൻ നാർക്കൊളത്തച്ചനിൽ നിന്നും കാൽലക്ഷം രൂപ കെ. കുഞ്ഞിരാമൻ എം.എൽ.എ ഏറ്റുവാങ്ങി.
ചടങ്ങിൽ അടക്കപൊളിച്ചു കിട്ടിയ കൊച്ചു സമ്പാദ്യമായ അഞ്ഞൂറു രൂപ മീങ്ങോത്തെ അശോകന്റെ മകൻ ആദിദേവ് എം.എൽ.എയെ ഏൽപ്പിച്ചു. പഞ്ചായത്ത് അംഗം സി. കൃഷ്ണകുമാർ, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ സുകുമാരൻ കുന്നൂച്ചി, ടി.ടി. ഗോപാലൻ, എം. രാഘവൻ നായർ, സതീശൻ വേലങ്ങാട്ട്, കെ. നാരായണൻ, ബാലൻ കുന്നുമ്മൽ തുടങ്ങിയവർ പങ്കെടുത്തു.