manjakkal
സ്റ്റേഡിയം പരിസരത്തെ ഓവുചാൽ ശുചീകരിക്കുന്നു

മാഹി: കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കാലവർഷം തുടങ്ങിയാൽ വെള്ളക്കെട്ടിൽ മുങ്ങുന്ന മഞ്ചക്കൽ ഇൻഡോർ സ്റ്റേഡിയം പരിസരത്തെ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരമായി. സമീപത്തെ നിരവധി വീട്ടുകാരാണ് ദിവസങ്ങളോളം മഴവെള്ളം കയറി ദുരിതമനുഭവിച്ചിരുന്നത്. റോഡിലെ വലിയ ഓവുചാൽ ഖരമാലിന്യങ്ങൾ നിറഞ്ഞ് അടഞ്ഞ് പോയതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.

സമീപവാസികളടക്കമുള്ളവരും പുറത്ത് നിന്ന് വരുന്നവരും മാലിന്യ നിക്ഷേപം നടത്തിയിരുന്നത് ഈ തോടിലാണ്. ദിവസങ്ങളോളം മാഹി പൊതുമരാമത്ത് ജീവനക്കാർ സാഹസപ്പെട്ടാണ് സ്ലാബുകൾ നീക്കി മാലിന്യങ്ങൾ നീക്കം ചെയ്തത്. സമീപവാസികളെയും, മാലിന്യ നിക്ഷേപകരേയും ബോധവൽക്കരിച്ചില്ലെങ്കിൽ ഇനിയും ഓവുചാൽ അടയുമെന്ന് പ്രശ്നത്തിൽ നിരന്തരം ഇടപെട്ട ജനശബ്ദം നേതാക്കളോട് മാഹി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ ഒ. പ്രദീപ് കുമാർ പറഞ്ഞു.