പയ്യന്നൂർ: രാമന്തളിയിൽ അന്യസംസ്ഥാന തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് പഞ്ചായത്തിനെതിരെ തെരുവിലിറക്കുകയും ഇത് മൊബൈലിൽ ചിത്രീകരച്ച് നവ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തത് മുസ്ലീം ലീഗിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി കെ.പി മധു ആരോപിച്ചു. ഏഴിമല നാവിക അക്കാഡമിയിൽ കരാറുകാരൻ കേബിൾ ജോലിക്കായി കൊണ്ടുവന്നവരാണ് പ്രതിഷേധിച്ച തൊഴിലാളികൾ. ലോക് ഡൗണിൽ തൊഴിൽ നഷ്ടമായതോടെ പ്രയാസത്തിലായ ഇവർക്ക് ഭക്ഷണം നല്‌കേണ്ടത് കരാറുകാരനാണ്. ഒറ്റപ്പെട്ട് താമസിക്കുന്നവർക്ക് പഞ്ചായത്ത് ഭക്ഷണം നല്കുന്നുണ്ട്. ഇവർക്ക് ഭക്ഷണത്തിനുള്ള പണം നല്കുന്നതായാണ് കരാറുകാരൻ പഞ്ചായത്തിനെ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.