പെരിയ: എം സാന്റെന്ന ( ജില്ലിപെടി) വ്യാജേന ചാക്കുകളിൽ കടത്തിയ മണൽ എക്‌സൈസ് പിടികൂടി. ഞായറാഴ്ച പുലർച്ചെ കല്യാേട്ട് - മൊയോലത്ത് വാഹന പരിശോധനയ്ക്കിടെ ഹൊസ്ദുര്‍ഗ് എക്‌സൈസ് ഇൻസ്‌പെക്ടർ വി.വി.പ്രസന്നകുമാറും സംഘവുമാണ്. തലപ്പാടി അതിർത്തിയിൽ നിന്ന് ഇരിയ ഏഴാംമൈലി ഭാഗത്തേക്ക് വരുകയായിരുന്ന മണൽ ലോറി പിടികൂടിയത്. കേസ് ബേക്കൽ പൊലീസിന് കൈമാറി. അന്വേഷണം ജിയോളജി വകുപ്പിന് കൈമാറുമെന്ന് ബേക്കൽ സി.ഐ പി നാരായണൻ പറഞ്ഞു. സംഘത്തിൽ പ്രിവന്റീവ് ഓഫീസർ സജീവ്, സി.ഇ.ഒ അഖിലേഷ്, ഡ്രൈവർ മൈക്കിൾ ജോസഫ് എന്നിവരും ഉണ്ടായിരുന്നു.