മാവുങ്കാൽ: ലോക്ക് ഡൗൺ കാലത്ത് പട്ടിണിയിൽ കഴിയുന്ന ഓട്ടോറിക്ഷാ തൊഴിലാളികളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി മുന്നോട്ട് വരണമെന്ന് ആവശ്യപ്പെട്ട് ബി.എം.എസ് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ ഹൊസ്ദുർഗ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാവുങ്കാലിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചു. നിബന്ധനയോടെ ഓട്ടോറിക്ഷകൾ സർവ്വീസ് നടത്താൻ അനുവദിക്കുക, ക്ഷേമനിധിയിൽ നിന്ന് കുറഞ്ഞത് 5000 രൂപ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി. ബി.എം.എസ് ഓട്ടോറിക്ഷാ തൊഴിലാളി ജില്ലാ സെക്രട്ടറി കെ.വി. ബാബു, ഭരതൻ കല്യാൺ റോഡ്, കുഞ്ഞിരാമൻ കാട്ടുകുളങ്ങര, രതീഷ് കല്യാണം,​ യൂണിറ്റ് പ്രസിഡന്റ് കോമളൻ എന്നിവർ നേതൃത്വം നൽകി.