തൃക്കരിപ്പൂർ: വിവിധ രാജ്യങ്ങളിൽ നിന്ന് പ്രവാസി മലയാളികളും, വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി മലയാളി കുടുംബങ്ങളും തിരിച്ചുവരുന്ന പശ്ചാത്തലത്തിൽ, ഇവരിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കും സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്കുമായി സാമ്പത്തിക പാക്കേജ് ഉടൻ അനുവദിക്കണമെന്ന് ലോക് താന്ത്രിക്ക് ജനതാദൾ തൃക്കരിപ്പൂർ മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.സി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.വി. ബാലകൃഷ്ണൻ, വി.വി. കൃഷ്ണൻ, ഇ.വി. ഗണേശൻ, വി.വി. വിജയൻ, ഇ. ചന്ദ്രൻ സംബന്ധിച്ചു.