കണ്ണൂർ: കോർപ്പറേഷൻ പരിധിയിൽ അടഞ്ഞുകിടക്കുന്ന കച്ചവടസ്ഥാപനങ്ങൾ ശുചീകരിക്കുന്നതിന് സമയക്രമം നിശ്ചയിച്ചു. ടെക്സ്റ്റയിൽ/റെഡിമെയ്ഡ് 12ന് രാവിലെ 10 മുതൽ 3 വരെ, ഹാർഡ്വെയർ/ പെയിന്റ്/ ചെരുപ്പ്/ ഫാൻസി 13ന് രാവിലെ 10 മുതൽ 3 വരെ, കണ്ണട/വാച്ച്/സ്റ്റുഡിയോ 14ന് രാവിലെ 10 മുതൽ 3 വരെ, ഹോട്ടൽ/ടീഷോപ്പ്/റെസ്റ്റോറന്റ് 15ന് രാവിലെ 10 മുതൽ 3 വരെ, മറ്റുള്ളവ 16ന് രാവിലെ 10 മുതൽ 3 വരെ എന്നിങ്ങനെയാണ് സമയം. പ്രവൃത്തി നടത്തുന്നവർ ഗ്‌ളൗസ്, മാസ്‌ക് എന്നിവ നിർബന്ധമായും ഉപയോഗിക്കണം. ബ്രേക്ക് ദി ചെയിൻ പ്രോട്ടോകോൾ പാലിക്കണമെന്നും മേയർ അറിയിച്ചു.