മയ്യിൽ:കൊവിഡ് സെന്ററുകളും നിരീക്ഷകേന്ദ്രങ്ങളുമാക്കാൻ ഓഫീസുകൾ വിട്ടുനൽകി മയ്യിലിൽ സി.പി.എം. മയ്യിൽ ഏരിയാകമ്മിറ്റി ഓഫീസടക്കമുള്ളവയാണ് പുറമെ നിന്നെത്തുന്നവരെ പാർപ്പിക്കുന്നതിനായി വിട്ടുനൽകുന്നത്.
കണ്ടക്കൈ, കയരളം,കുറ്റ്യാട്ടൂർ നോർത്ത്, കുറ്റ്യാട്ടൂർ സൗത്ത് ,കൊളച്ചേരി,കണ്ണാടിപ്പറമ്പ് തുടങ്ങി ആറ് ലോക്കൽ കമ്മിറ്റി ഓഫീസുകളും നാറാത്ത് ബ്രാഞ്ച് ഓഫീസും, പാർട്ടിയുടെ കീഴിലുള്ള മാണിയൂർ,കണ്ടക്കൈ മയ്യിൽ,കയരളം ചെറുപഴശ്ശി,കൊളച്ചേരി എന്നിവിടങ്ങളിലെ ആറോളം ക്ലബ്ബുകളും ഇരുപതോളം വീടുകളും കൊവിഡ് സെൻററുകളായി മാറ്റാൻ ഒരുങ്ങുകയാണ് മയ്യിൽ. ജില്ലയിൽ ആദ്യമായാണ് ഇത്രയധികം ഓഫീസുകളും,ലോക്കൽ കമ്മിറ്റി ഓഫീസുകളും ക്ലബ്ബുകളും വീടുകളും കൊവിഡ് പ്രതിരോധത്തിനായി വിട്ടുനൽകുന്നത്.. കഴിഞ്ഞ ദിവസമാണ് മയ്യിൽ സി.പി.എം തീരുമാനമെടുത്തത്.