dubai-kmcc
ദുബൈ കെ.എം.സി.സി തലശ്ശേരി മുൻസിപ്പൽ കമ്മറ്റിയുടെ ഭക്ഷണ കിറ്റ് വിതരണോദ്ഘാടനം

തലശേരി: ദുബൈ കെ.എം.സി.സി തലശ്ശേരി മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക്ക് ഡൗൺ കാലത്ത് പ്രയാസം അനുഭവിക്കുന്ന 101 ഓളം കുടുംബങ്ങൾക്ക് അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ ഭക്ഷണ കിറ്റ് വിതരണം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ. കെ.എ ലത്തീഫ് ദുബൈ കെ.എം.സി.സി മുൻസിപ്പൽ ജനറൽ സെക്രട്ടറി ദിൽഷാദ് പൂച്ചക്കണ്ടിക്ക് കിറ്റ് നൽക്കി വിതരണോദ്ഘാടനം നിർവ്വഹിച്ചു. സി. കെ.പി മമ്മു, ഷഹബാസ് കായ്യത്, ടി.എൻ റഹീം, ഹംസ, അഫനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.