കണ്ണൂർ: കോൺഗ്രസ് നേതൃത്വത്തിൽ സർക്കാർ ഓഫീസുകൾക്ക് മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു. കാർഷിക മേഖലയിലെ കടുത്ത പ്രതിസന്ധിയും, അർദ്ധപട്ടിണിക്കാരായ പരമ്പരാഗത തൊഴിലാളികൾ അടക്കമുള്ളവരുടെ പ്രശ്നങ്ങളും, മത്സ്യത്തൊഴിലാളികളുടെ ദുരിതങ്ങളും കേന്ദ്രസംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുമാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ പ്രദേശത്തെ സർക്കാർ ഓഫീസുകൾക്ക് മുൻപിൽ കോവിഡ് മാർഗ്ഗനിർദ്ദേശം പാലിച്ച് സമരം നടക്കുക എന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു.